VicksWeb upgrade Location upload ads trending
VicksWeb ഇന്ത്യ
‘നിങ്ങളുടെ നഗ്‌ന ചിത്രമയക്കൂ, ഞാന്‍ പണം നല്‍കാം’; സോഷ്യല്‍ മീഡിയയില്‍ തനിക്കുണ്ടായ ദുരനുഭവം വെളിപ്പെടുത്തി അന്‍സിബ
Source:  dnnewsonline
Monday, 22 October 2018 19:54

സോഷ്യല്‍ മീഡിയയില്‍ തനിക്കുണ്ടായ ദുരനുഭവം വെളിപ്പെടുത്തി യുവനടി അന്‍സിബ രംഗത്ത്. നിങ്ങളുടെ നഗ്‌ന ചിത്രമയക്കൂ, ഞാന്‍ പണം നല്‍കാം എന്ന് അജീഷ് എന്ന് പേരുള്ള യുവാവ് തനിക്ക് സന്ദേശം അയച്ചെന്നാണ് അന്‍സിബ വെളിപ്പെടുത്തിയത്. ലൈംഗീക ചുഷണങ്ങള്‍ വെളിപ്പെടുത്തുന്ന മി ടൂ ക്യാമ്പയിന്‍ ശക്താമാകുമ്പോഴും ആള്‍ക്കാരുടെ മനസ് മാറുന്നില്ലെന്ന ആക്ഷേപത്തോടെയാണ് നടിയുടെ വെളിപ്പെടുത്തല്‍.

മെസേജ് അയച്ച യുവാവ് അന്‍സിബ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത വിഡിയോയുടെ താഴെ കമന്റുമായി എത്തി വീണ്ടും പ്രതികരിക്കുകയുണ്ടായി. ഇന്‍ബോക്‌സ് ചെക്ക് ചെയ്യുക എന്നായിരുന്നു സന്ദേശം. വ്യാജ അക്കൗണ്ടിലൂടെ മെസേജ് ചെയ്താലും നിങ്ങളുടെ യഥാര്‍ത്ഥ മുഖം കണ്ടുപിടിക്കുമെന്നും നിങ്ങളുടെ ബുദ്ധിയെക്കള്‍ കരുത്തുറ്റതാണ് ടെക്‌നോളജിയെന്നും അന്‍സിബ തിരിച്ചയച്ചു. എന്നാല്‍ ഇത് തന്റെ യഥാര്‍ത്ഥ അക്കൗണ്ട് ആണെന്നായിരുന്നു അയാളുടെ മറുപടി.

സോഷ്യല്‍ മീഡിയയിലൂടെ പെണ്‍കുട്ടികളെ ആക്രമിക്കുന്നത് നിത്യം സംഭവമായി മാറിയിരിക്കുകയാണെന്ന് അന്‍സിബ പറഞ്ഞു. മി ടു പോലെ ധീരമായ ക്യാംപെയ്‌നുകള്‍ ലോകം മുഴുവന്‍ ചര്‍ച്ചയാകുമ്പോഴും ഇതുപോലുള്ളവര്‍ അതിനെ നിസാരവത്കരിക്കുകയാണ്. ഇത്തരക്കാരെ നിയമത്തിനു മുന്നില്‍ കൊണ്ടു വരണമെന്നും അന്‍സിബ പറഞ്ഞു.

The post ‘നിങ്ങളുടെ നഗ്‌ന ചിത്രമയക്കൂ, ഞാന്‍ പണം നല്‍കാം’; സോഷ്യല്‍ മീഡിയയില്‍ തനിക്കുണ്ടായ ദുരനുഭവം വെളിപ്പെടുത്തി അന്‍സിബ appeared first on DN News.


രാഹുല്‍ ഈശ്വറിനു ജാമ്യം
Source:  dnnewsonline
Monday, 22 October 2018 19:41

ശബരിമല സ്ത്രീ പ്രവേശന വിഷയവുമായി ബന്ധപ്പെട്ട പ്രതിഷേധത്തിനിടെ അറസ്റ്റിലായ ശബരിമല തന്ത്രി കുടുംബാംഗം രാഹുല്‍ ഈശ്വറിനു ജാമ്യം. റാന്നി മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. രാഹുല്‍ ഈശ്വര്‍ ഉള്‍പ്പെടെ 19 പേര്‍ക്കാണ് കോടതി ജാമ്യം അനുവദിച്ചത്.

നിയമവിരുദ്ധമായി സംഘടിക്കുക, ലഹളയിലേര്‍പ്പെടുക, കുറ്റകൃത്യം ചെയ്യണമെന്ന ഉദ്ദേശ്യത്തോടെ സംഘം ചേരുക, പൊലീസിന്റെ കര്‍ത്തവ്യ നിര്‍വഹണത്തെ തടസ്സപ്പെടുത്തുക എന്നീ വകുപ്പുകളിലാണ് രാഹുലിനെതിരെ കേസെടുത്തത്.

ബുധനാഴ്ചയാണ് സന്നിധാനത്തുനിന്നും രാഹുല്‍ ഈശ്വറിനെയും മറ്റ് 38 പേരെയും അറസ്റ്റു ചെയ്തത്. മലകയറാനെത്തിയ യുവതിയെ തടയുകയും പൊലീസിന്റെ ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തുകയും ചെയ്തതിന് ജാമ്യമില്ല വകുപ്പ് ചുമത്തിയാണ് രാഹുലിനെയും സംഘത്തെയും അറസ്റ്റുചെയ്തത്.

ശബരിമലയില്‍ പ്രായഭേദമന്യേ സ്ത്രീ പ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീം കോടതി വിധി വന്നതിനു പിന്നാലെ സ്ത്രീകള്‍ പ്രവേശിക്കുന്നത് തടയണമെന്ന് രാഹുല്‍ ആഹ്വാനം ചെയ്തിരുന്നു.

The post രാഹുല്‍ ഈശ്വറിനു ജാമ്യം appeared first on DN News.


‘ശബരിമല വിഷയത്തില്‍ പ്രത്യേക നിയമസഭാ സമ്മേളനം ആവശ്യമില്ല’
Source:  dnnewsonline
Monday, 22 October 2018 19:27

ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ പ്രത്യേക നിയമസഭാ സമ്മേളനം ആവശ്യമില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. നിയമനിര്‍മ്മാണം നടത്താമെന്ന ബിജെപി സംസ്ഥാന പ്രസിഡന്റ് പി.എസ് ശ്രീധരന്‍ പിള്ളയുടെ അഭിപ്രായം പരിചയക്കുറവ് കാരണമെന്നും കാനം പറഞ്ഞു.

ശബരിമല വിഷയത്തില്‍ രാഷ്ട്രീയ നഷ്ടം സംഭവിക്കാന്‍ പോകുന്നത് കോണ്‍ഗ്രസ്സിനാണ്. സര്‍ക്കാറിനെ അട്ടിമറിക്കാനുള്ള ശ്രമങ്ങളാണ് പ്രതിപക്ഷ കക്ഷികള്‍ നടത്തുന്നതെന്നും കാനം വ്യക്തമാക്കി.

The post ‘ശബരിമല വിഷയത്തില്‍ പ്രത്യേക നിയമസഭാ സമ്മേളനം ആവശ്യമില്ല’ appeared first on DN News.


രാഹുല്‍ഗാന്ധിയെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചിട്ടില്ലെന്ന് ചിദംബരം
Source:  dnnewsonline
Monday, 22 October 2018 19:22

ലോക്‌സഭാ തെരെഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധിയെ കോണ്‍ഗ്രസ് പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചിട്ടില്ലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി.ചിദംബരം. ബി.ജെ.പി യെ പരാജയപ്പെടുത്തുക എന്നതാണ് തങ്ങളുടെ പ്രധാനലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

‘പ്രദേശിക പാര്‍ട്ടികളുമായി സഖ്യചര്‍ച്ചയിലാണ് ഞങ്ങളിപ്പോള്‍. എല്ലാവരുമായും ചര്‍ച്ചചെയ്ത ശേഷം മാത്രമേ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയെ തീരുമാനിക്കുകയുള്ളു. രാഹുല്‍ ഗാന്ധിയെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി വേണമെന്ന് പാര്‍ട്ടി ഇതുവരെ ആവശ്യപ്പെട്ടിട്ടില്ല. ചില മുതിര്‍ന്ന സ്ഥാനാര്‍ത്ഥികള്‍ അത്തരം സൂചനകള്‍ നല്‍കാന്‍ ആരംഭിച്ചപ്പോള്‍ കോണ്‍ഗ്രസ് അവരെ അതില്‍ നിന്നും വിലക്കിയിട്ടുമുണ്ട്. ബി.ജെ.പി പുറത്തുപോകണം, പകരം പുരോഗമനാശയങ്ങള്‍ ഉള്‍ക്കൊള്ളുന്ന, വ്യക്തിസ്വാതന്ത്ര്യത്തിന് വിലകല്‍പ്പിക്കുന്ന, സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും മെച്ചപ്പെട്ട സുരക്ഷ ഒരുക്കാന്‍ കഴിയുന്ന ഒരു സര്‍ക്കാര്‍ ഭരണത്തില്‍ വരണം’ ചിദംബരം വ്യക്തമാക്കി.

ഈയിടെ നടന്ന ഹിന്ദുസ്ഥാന്‍ ടൈംസിന്റെ ലീഡര്‍ഷിപ്പ് സമ്മിറ്റില്‍ വച്ച് പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയാകാന്‍ തയ്യാറാണോ എന്ന ചോദ്യത്തിന് ‘സംഖ്യ കക്ഷികള്‍ ആവശ്യപ്പെട്ടാല്‍ തീര്‍ച്ചയായും’ എന്ന് രാഹുല്‍ ഗാന്ധി പ്രതികരിച്ചിരുന്നു.

2019 ലോക്‌സഭാ തെരെഞ്ഞടുപ്പില്‍ കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റകക്ഷിയായാല്‍ താന്‍ പ്രധാനമന്ത്രി ആയേക്കുമെന്നും കര്‍ണാടക തെരെഞ്ഞെടുപ്പു പ്രചാരണത്തിനിടെ രാഹുല്‍ ഗാന്ധി സൂചിപ്പിച്ചിരുന്നു.

The post രാഹുല്‍ഗാന്ധിയെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചിട്ടില്ലെന്ന് ചിദംബരം appeared first on DN News.


പ്രകൃതി വിരുദ്ധ പീഡനം; ഏഴ് പേര്‍ കസ്റ്റഡിയില്‍
Source:  Kasaragod.com
Monday, 22 October 2018 19:21

കാസര്‍കോട്: പതിനഞ്ചുകാരനായ വിദ്യാര്‍ത്ഥിയെ ഒരു വര്‍ഷക്കാലമായി പ്രകൃതിവിരുദ്ധ ലൈംഗീക പീഡനത്തിനു ഇരയാക്കിയെന്ന കേസില്‍ ഏഴു പേരെ കാസര്‍കോട് പൊലീസ് കസ്റ്റഡിയിലെടുത്തു. വിദ്യാര്‍ത്ഥി സ്‌കൂളില്‍ എത്താത്തതിനെതുടര്‍ന്ന് നടത്തിയ അന്വേഷണത്തിലൂടെയാണ് 2016 മുതല്‍ നടന്നു വരുന്ന പീഡനം പുറത്തായത്. തുടര്‍ന്ന് കുട്ടിയുടെ രക്ഷിതാവിന്റെ പരാതിയിന്മേലാണ് പൊലീസ് കേസെടുത്തത്. വിവിധ പ്രദേശങ്ങളില്‍ നിന്നുള്ളവരാണ് പിടിയിലായത്.


പുതുക്കൈയില്‍ സി.പി.എംബി.ജെ.പി പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി; 3 പേര്‍ക്ക് പരിക്ക്
Source:  Kasaragod.com
Monday, 22 October 2018 19:17

കാഞ്ഞങ്ങാട്: ശബരിമലയിലെ യുവതി പ്രവേശനത്തെ ചൊല്ലി ഉണ്ടായ വാക്കേറ്റം ബി.ജെ.പിസി.പി.എം പ്രവര്‍ത്തകര്‍ തമ്മിലുള്ള സംഘട്ടനത്തില്‍ കലാശിച്ചു. പരിക്കേറ്റ ബി.ജെ.പി പ്രവര്‍ത്തകന്‍ രാജീവന്‍ (30), സി.പി.എം പ്രവര്‍ത്തകരായ വിഷ്ണു (23), നന്ദു (24) എന്നിവരെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഞായറാഴ്ച വൈകുന്നേരം, പുതുക്കൈ, ചൂട്ട്വത്താണ് സംഘര്‍ഷം. കോടതിവിധിയെ അനുകൂലിച്ചു സി.പി.എം പ്രവര്‍ത്തകരും എതിര്‍ത്ത് ബി.ജെ.പി പ്രവര്‍ത്തകരും നിലപാട് സ്വീകരിച്ചതോടെയാണ് സംഘട്ടനം ഉണ്ടായത്. സംഭവത്തില്‍ ഇരു പാര്‍ട്ടി പ്രവര്‍ത്തകരുടെയും പരാതികളിന്മേല്‍ ഹൊസ്ദുര്‍ഗ്ഗ് പൊലീസ് രണ്ടു കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.


രണ്ടു ദിവസം ശക്തമായ മഴ; കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്
Source:  dnnewsonline
Monday, 22 October 2018 19:16

കേരളത്തില്‍ രണ്ട് ദിവസം കൂടി ശക്തമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. പല ഇടങ്ങളിലും 23 വരെ മഴ തുടരുമെന്നാണ് റിപ്പോര്‍ട്ട്. ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പില്‍ പറയുന്നു.

23നു ശേഷം തുലാവര്‍ഷത്തിന്റെ വരവ് വരെ മഴ കുറഞ്ഞേക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ വിലയിരുത്തല്‍.കേരള, തമിഴ്‌നാട് തീരങ്ങളില്‍ കനത്ത മഴ ലഭിക്കുകയും വടക്കു കിഴക്കു നിന്നുള്ള കാറ്റ് ശക്തമാകുകയും ചെയ്താലേ തുലാവര്‍ഷത്തിന്റെ വരവ് പ്രഖ്യാപിക്കാനാവൂവെന്ന് കാലാവസ്ഥാനിരീക്ഷണ കേന്ദ്രം ഡയറക്ടര്‍ കെ.സന്തോഷ് വ്യക്തമാക്കി.

സാധാരണ ഒക്ടോബര്‍ പകുതിയോടെയാണ് തുലാവര്‍ഷം തുടങ്ങുക. എന്നാല്‍ ഇത്തവണ ബംഗാള്‍ ഉള്‍ക്കടലില്‍ തിത്തലി ചുഴലിക്കാറ്റിന് കാരണമായ ന്യൂനമര്‍ദ്ദം ഉടലെടുത്തതോടെ കാലാവസ്ഥ ഘടകങ്ങളില്‍ മാറ്റമുണ്ടായതിനാലാണ് തുലാവര്‍ഷത്തിന്റെ വരവ് വൈകിയത്.

The post രണ്ടു ദിവസം ശക്തമായ മഴ; കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ് appeared first on DN News.


കാര്‍ സ്‌കൂട്ടറിലിടിച്ച് യുവാവ് മരിച്ചു
Source:  Kasaragod.com
Monday, 22 October 2018 19:14

കാഞ്ഞങ്ങാട്: കാര്‍ സ്‌കൂട്ടറിലിടിച്ച് യുവാവ് മരിച്ചു. ഞായറാഴ്ച രാത്രി ചിത്താരി വാണിയംപാറയിലാണ് അപകടം. പൊയ്യക്കരയിലെ കൃഷ്ണന്റെ മകന്‍ അജിതാ(25)ണ് മരിച്ചത്. സ്‌കൂട്ടറോടിച്ച സുഹൃത്ത് പൊയക്കരയിലെ ദിലീപി(26)ന് പരിക്കേറ്റു. തിങ്കളാഴ്ച പുലര്‍ച്ചെ മംഗളൂരുവിലെ ആസ്പത്രിയില്‍ വെച്ചാണ് അജിത് മരിച്ചത്. പോളിഷ് തൊഴിലാളിയായിരുന്നു. അമ്മ: ശാന്ത. സഹോദരി: അഞ്ജു.


കടം വാങ്ങിയ പണത്തിന്റെ ഇരട്ടി നല്‍കാന്‍ വിധി; അപ്പീല്‍ തള്ളി
Source:  Kasaragod.com
Monday, 22 October 2018 19:10

കാസര്‍കോട്: കുമ്പളയിലെ മുതിര്‍ന്ന ഡോക്ടറായ ശ്രീറാം ഭട്ടില്‍ നിന്നു വര്‍ഷങ്ങള്‍ക്ക് മുമ്പ് കടം വാങ്ങിയ പണം തിരിച്ചു നല്‍കാത്തതിനെ തുടര്‍ന്നു ആരിക്കാടി കണ്ടത്തില്‍ വീട്ടിലെ കുഞ്ഞി പോക്കര്‍ മകന്‍ നൂര്‍ജമാലിനെതിരെ നല്‍കിയ പരാതിയില്‍ ഇരട്ടിപ്പണം നല്‍കാന്‍ കീഴ്‌കോടതി പുറപ്പെടുവിച്ച വിധി അഡീഷണല്‍ ജില്ലാ കോടതി ശരിവച്ചു. ഡോ. ശ്രീറാം ഭട്ടില്‍ നിന്നും പ്രതി കടം വാങ്ങിയ 40,000 രൂപയുടെ ഇരട്ടി തുകയായ 80,000 രൂപ നല്‍കാന്‍ പ്രതിയോടു കോടതി നിര്‍ദ്ദേശിച്ചു. ഡോ. ശ്രീറാം ഭട്ട് കുമ്പളയില്‍ നടത്തുന്ന ക്ലീനിക്കിനടുത്തായി പ്രതി നൂര്‍ജമാല്‍ നെറ്റ് വര്‍ക്ക് ബിസിനസ്സ് നടത്തുകയും ബിസിനസ്സ് വിപുലീകരിക്കാന്‍ ഡോക്ടറില്‍ നിന്ന് 40,000 രൂപ വാങ്ങുകയും ചെയ്തിരുന്നു. ഈതുക മടക്കി നല്‍കാതിരുന്നതിനെ തുടര്‍ന്നാണ് ഡോക്ടര്‍ മജിസ്‌ട്രേറ്റ് കോടതിയെ സമീപിച്ചത്. ആ കേസില്‍ പ്രതി ഇരട്ടി പണം നല്‍കണമെന്ന് കോടതി വിധിച്ചു.
ഇതിനെതിരെ പ്രതി നല്‍കിയ അപ്പീലാണ് ജില്ലാ കോടതി തള്ളിയത്. ഡോ. ശ്രീറാം ഭട്ടിനു വേണ്ടി കുമ്പളയിലെ അഡ്വക്കേറ്റ് കെ രാമ പാട്ടാളി ഹാജരായി.


ജി സുധാകരന്റെ ഓഫീസിലേക്ക് ബിജെപിയുടെ പട്ടി മാര്‍ച്ച്..... സോഷ്യല്‍ മീഡിയയില്‍ ട്രോള്‍!!
Source:  Oneindia Malayalam
Monday, 22 October 2018 19:08

ആലപ്പുഴ: ശബരിമല പ്രക്ഷോഭത്തെ വിമര്‍ശിച്ചതിന്റെ പേരില്‍ മന്ത്രി ജി സുധാകരന്‍ ഓഫീസിലേക്ക് ബിജെപിയുടെ പട്ടി മാര്‍ച്ച്. അതേസമയം ബിജെപിയുടെ ഈ സമരവും തുടക്കത്തില്‍ തന്നെ ചീറ്റിയെന്ന് പറഞ്ഞാല്‍ മതിയല്ലോ. ബിജെപി പ്രവര്‍ത്തകരെയും പട്ടിയെയും പോലീസ് കസ്റ്റഡിയില്‍ എടുത്തിരിക്കുകയാണ്. പുന്നപ്ര പോലീസാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. ഇതിന് പിന്നാലെ സമരത്തിനായി എത്തി ദേശീയപാതയില്‍ കുത്തിയിരുന്ന പ്രതിഷേധിച്ച ബിജെപിക്കാരെയും പോലീസ് കസ്റ്റഡിയില്‍

<< < Prev 1 2 3 4 5 6 7 8 9 10 Next > >>